2025 ഡിസംബർ31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഓപ്പറേഷൻ തൂഫാൻ 2.0

September 28, 2026

പൊന്മള ഗ്രാമപഞ്ചായത്തിൽ 'ഓപ്പറേഷൻ തൂഫാൻ 2.0' പരിപാടി പ്രൗഢ ഗംഭീരമായി നടന്നു

പൊന്മള ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഓപ്പറേഷൻ തൂഫാൻ 2.0' പരിപാടി വിവിധ പരിപാടികളോടെ വിജയകരമായി സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ ബഹുമാന്യനായ കോട്ടക്കൽ എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ സന്നിഹിതനായിരുന്നു

  • പതാക ഉയർത്തൽ: ബഹുമാന്യനായ പൊന്മള ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി എ റഹ്മാൻ   പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
  • തൂഫാൻ പ്രതിജ്ഞ: ബഹുമാന്യനായ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങിൽ എല്ലാവർക്കുമായി 'തൂഫാൻ പ്രതിജ്ഞ' ചൊല്ലിക്കൊടുത്തു.
  • തൂഫാൻ വാരിയർ പ്രഖ്യാപനം / ബാഡ്ജ് വിതരണം: പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 'തൂഫാൻ വാരിയർ' പ്രഖ്യാപനവും അവർക്കുള്ള ബാഡ്ജ് വിതരണവും വേദിയിൽ വെച്ച് നടന്നു.

ഗ്രാമപഞ്ചായത്ത് /ബ്ലോക്ക് പഞ്ചായത്ത്/ജില്ലാ പഞ്ചായത്ത്  ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ പ്രമുഖർ, തൂഫാൻ വാരിയേഴ്സ്, ഹരിത കർമ്മ സേന അംഗങ്ങൾ, സ്കൌട്ട് & ഗൈഡ്സ്,ജെ ആർ സി അംഗങ്ങൾ , ആരോഗ്യ പ്രവർത്തകർ,പഞ്ചായത്ത് ജീവനക്കാർ പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Operation Toofan 2.0