പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു.

അബ്ദുല്‍ റഹിമാന്‍ വില്ലൻ

പ്രസിഡൻ്റ്

ഷാഹിദ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് ബഷീർ പൂളക്കല്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നഫീസ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നിസാർ മുല്ലപ്പള്ളി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രേംസുജിത്ത് എം ആർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം: തിരൂർ താലൂക്ക്,മലപ്പുറം ജില്ല,കേരളം

വാർഡുകൾ : 21

നിയമസഭാ മണ്ഡലം :  കോട്ടക്കൽ 

ലോകസഭാ  മണ്ഡലം :  പൊന്നാനി

വില്ലേജ്  : പൊന്മള

ആകെ ജനസംഖ്യ (2011 സെന്‍സസ്) :  40326

വിസ്തീർണ്ണം :  21.65 ച.കി.മീ

ബ്ലോക്ക് ഡിവിഷനുകൾ :  ഒതുക്കുങ്ങൽ ,ചാപ്പനങ്ങാടി,ചേങ്ങോട്ടൂർ,വെസ്റ്റ് കോഡൂർ

ജില്ലാ ഡിവിഷനുകള്‍ :  ഒതുക്കുങ്ങല്‍ ,കൊളത്തൂർ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഫലഭൂയിഷ്ഠമായ മണ്ണുള്ള 'പൊന്ന് വിളയുന്ന ഗ്രാമം' എന്ന അർത്ഥത്തിലാണ് പൊന്മള എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചത്. പന്ത്രണ്ട് നൂറ്റാണ്ടുകാലത്തെ ജന്മി-നാടുവാഴി ചരിത്രമുള്ള ഈ പ്രദേശം പഴയ കാലത്ത് സാമൂതിരി രാജാവിന്റെ നെടിയിരുപ്പ് സ്വരൂപത്തിന്റെ ഭാഗമായിരുന്നു. മദ്രാസ് സംസ്ഥാനത്തിന് കീഴിലായിരുന്ന ഇവിടെ 1921-ലെ ഖിലാഫത്ത് പ്രസ്ഥാനവും 1930-കളിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തനങ്ങളും ദേശീയബോധം വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, എ.വി. കുട്ടിമാളു അമ്മ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യം ഈ പ്രദേശത്തെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്തേകി. സാമൂഹിക അനാചാരങ്ങൾക്കും ജന്മിത്വത്തിനുമെതിരെ നടന്ന പോരാട്ടങ്ങൾക്കൊപ്പം ബാപ്പുജി സ്മാരക വായനശാല, ശ്രീധരൻ നമ്പീശൻ വായനശാല തുടങ്ങിയ സ്ഥാപനങ്ങൾ ജനങ്ങളിൽ അക്ഷരവെളിച്ചവും അവകാശബോധവും പകർന്നു. വൈദിക പണ്ഡിതനായിരുന്ന പരമേശ്വരൻ മൂസ്സത്, നിയമപണ്ഡിതൻ കൃഷ്ണൻ മൂസ്സത്,...

കൂടുതൽ വായിക്കുക